note

കൂട്ടായ്മ

Monday, September 5, 2011

പത്രം കിട്ടാത്ത ദിവസം(Pathram....)






കാലത്തുണര്‍ന്നപ്പോള്‍ തന്നെ പത്രമാണ്‌ തെരഞ്ഞത്.
പത്രം വരാന്തയില്‍ വീണിട്ടില്ല.ഗേറ്റില്‍ ഉറപ്പിച്ച ബോക്സിലാണ്
മഴയുണ്ടെങ്കില്‍ പത്രക്കാരന്‍ പത്രം നിക്ഷേപിക്കാറ്.
ഞാന്‍ ബോക്സില്‍ പരതി.
ഇല്ല.
പത്രമില്ല
ഒരുദിവസം പത്രം വായിച്ചില്ലെങ്കിലുള്ള അസ്വസ്ഥത!
എന്തോ കൈമോശംവന്ന മാനസികസമ്മര്‍ദം........!
ചെറുപ്പം മുതലുള്ള ശീലമായിപ്പോയി.
ടി.വി.ന്യൂസ്‌ കണ്ടാലും മറ്റു ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ നിന്നുള്ള
വാര്‍ത്തകള്‍ കേട്ടാലും വായനയില്‍ നിന്നുകിട്ടുന്ന സംതൃപ്തി ലഭിക്കാറില്ല.
സാങ്കല്പികരൂപഭാവങ്ങള്‍ ശിലാലിഖിതം പോലെ മനോദര്‍പ്പണത്തില്‍
കൊത്തിവെക്കുന്നു.ഓര്‍മ്മകളില്‍.ചിന്തകളില്‍ ...............
വായനകൊണ്ടുള്ള പ്രയോജനം..............
മുടക്കമാണെങ്കില്‍ തലേദിവസത്തെ പത്രത്തില്‍ കുറിപ്പ് കൊടുക്കുമല്ലോ!
സംശയം തീര്‍ക്കാന്‍ ഞാന്‍ വീണ്ടും പഴയ പത്രം എടുത്തു പരിശോധിച്ചു.
ഇല്ല.അതിലൊന്നും സൂചിപ്പിച്ചിട്ടില്ല.
അടുത്തതായി പത്രഏജന്റിനെ വിളിച്ചുചോദിച്ചു:
പത്രവിതരണക്കാര്‍ പണിമുടക്കില്‍.....!
പെട്ടെന്ന് അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു:ഹര്‍ത്താലായലും,ബന്ദായാലും
മുടക്കംവരാത്ത.....
അപ്പോള്‍ ഫോണിലൂടെ പത്രവിതരണക്കാരുടെ പരാധീനതകള്‍ ഒഴുകിവരികയാണ്.....പുലര്‍ച്ചെ തണുപ്പില്‍ മഴയില്‍........
പരാതികള്‍......പണംപിരിക്കാനുള്ള അലച്ചിലുകള്‍......
കൃത്യസമയത്തുതന്നെ അടച്ചില്ലെങ്കില്‍................
പത്രഉടമകളുടെയും,അധികാരികളുടെയും,അവഗണന......
പാവം വായനക്കാരന്‍ എന്താണ് ചെയ്യേണ്ടത്‌...ഇതിനിടയില്‍...?!!!!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ചിത്രങ്ങള്‍:google.com

Sunday, August 28, 2011

ഇടത്താവളങ്ങൾ

വൈകുന്നേരം 6മണി
ബസ്സില്‍ തിരക്കുള്ള സമയം
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്.....                                     അവര്‍ തിക്കിത്തിരക്കി ബസ്സില്‍ കയറുന്നു.
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയിവരികയായിരുന്നു ഞാന്‍..
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
പേരക്കുട്ടികൾ  എന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. താമസിച്ചാല്‍ നിരാശപ്പൂണ്ട്  അവര്‍ ഉറങ്ങിയിരിക്കും .കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ നോക്കണം.                          ഇത്തിരി കാര്യം മതി അവര്‍ക്ക് ..........
കുറച്ചുനാളായി യാത്രയൊന്നും ചെയ്യാറില്ലായിരുന്നു ഞാൻ. . തണ്ടെല്ലുവേദനയും,മുട്ടുവേദനയും..നടക്കാനും,സ്റ്റെപ്പുകയറാനും പറ്റാത്ത അവസ്ഥയിൽ:                                                                        ആറുമാസത്തെ ആയുർവ്വേദച്ചികിത്സയുടെ ഗുണംകൊണ്ടാണ്  എനിക്ക് സുഗമമായി നടക്കാനായത്..                                                                     പുറത്തുപ്പോയിവരുമ്പോൾ എന്റെ കൈവശം  പലഹാരപ്പൊതിയുണ്ടായിരിക്കണം!                                  അതുംനോക്കിയിരിക്കും കൊച്ചുമക്കൾ.അതിനിന്നും മുടക്കമൊന്നും വരുത്തിയിട്ടുമില്ല.അവരുറങ്ങാതിരുന്നാൽ മതി!.     .
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക്  ഏറെബുദ്ധിമുട്ട്. അടുക്കുടുക്കാക്കി നിറുത്തിയവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .
കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....
സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന്‌ ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെ പറ്റി കേട്ടിട്ടില്ലല്ലോ!                                                          പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെപേരായിരുന്നു സ്റ്റോപ്പിന്‌.      ടൗണിൽ പോയത് മകന്റെ കാറിലായിരുന്നു.അവൻ താമസിച്ചേവരു എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ ബസ്സിൽ പോന്നത്.അല്‌പം നാളിലുണ്ടാകുന്ന മാറ്റങ്ങൾ! .
പിന്നെ ഞാന്‍ കണ്ടു.                                                                                                     പുതുബാര്‍?!                                                                                                      അലങ്കരിച്ച് .നാട്ടിനിറുത്തിയിരിക്കുന്ന ഫ്ലാഗുകള്‍!.  വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!.
വാസ്തവത്തില്‍ എനിക്ക് ആത്മരോഷമാണുണ്ടായത്.
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം!.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും
തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെക്..."
"ഇത്,ബസാണ്‌.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്...................
അതിനിഎവിടെയൊക്കെ??ഏതേതുതലങ്ങളില്‍..???                             
ഞാൻ അസ്വസ്ഥതയോടെ,അസഹ്യതയോടെ....................
<><><><><><><><><><>>><<>>><<<>>>>>><<<<>>><>

Wednesday, August 10, 2011

Sree Narayana Gurudevan

 

Posted by Picasa

ശ്രീനാരായണഗുരുവിന്റെ പ്രസംഗം-Sree Narayanaguruvinte...

(കൊല്ലം ടൌണില്‍ പട്ടത്താനത്ത് ശ്രീ.അച്യുതന്‍ മേസ്ത്രിയുടെ പുതുതായിനിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ഗുരുദേവന്‍
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാധവന്‍ ഉള്‍പ്പെടെ പലരും അപ്പോള്‍
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്‍പ്രസിദ്ധപ്പെടുത്തി.)

"ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന്
യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരമാണ്. ജാതി അത് നശിക്കുകതന്നെ
വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വിചാരം തന്നെ
ഇല്ലാത്തതാണ്. ഈ വിചാരം നമ്മില്‍നിന്നും പോയിട്ട് വളരെക്കാലമായി.
സമുദായസംഗതികള്‍ മതത്തിനോ മതം സമുദായസംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായസംഗതികള്‍ക്കും മതത്തിനും തമ്മില്‍
ബന്ധമൊന്നും പാടില്ല. മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായമനുഷ്യരുണ്ടല്ലോ; അവരില്‍
ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കും അനുസരിച്ച്
ഭിന്നമതങ്ങള്‍ കൂടിയേ തീരു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരൊറ്റ മതം
ഉണ്ടാവാന്‍ പ്രയാസമാണ്. എന്‍റെ മതം സത്യം മറ്റുള്ളവതെല്ലാം അസത്യം എന്ന്
ആരും പറയരുത്. സകലമതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും
സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്
യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്‌.
ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില
ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍,മുഹമ്മദീയര്‍ മുതലായ മറ്റു
മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക്
എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു
പറഞ്ഞതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന്
മാത്രമേ അര്‍ത്ഥമുള്ളൂ."
ശ്രീനാരായണ ഗുരു

Saturday, August 6, 2011